
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. പക്ഷെ തുടരെ തുടരെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ തന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രിയദര്‍ശന്‍.
മേലില്‍ ഒരു തിരക്കഥ മുഴുവന്‍ വായിക്കാതെ സിനിമ ചെയ്യില്ലെന്ന് ലാല്‍ പ്രഖ്യാപിച്ചു, അതിനു ശേഷം എന്റെ മുഖത്ത് നോക്കി പറഞ്ഞു, ഇവനോടോന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന്, അങ്ങനെ മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എന്നിലെ വലിയ ഒരു ഉത്തരവാദിത്വ ബോധമാണ് ഉണര്‍ന്നത്, കാരണം മോഹന്‍ലാല്‍ എന്റെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ കഥയെക്കുറിച്ച് ആധികാരികമായി ഒന്നും ലാലിനോട് ഷെയര്‍ ചെയ്യാറില്ല, എന്നിലെ വിശ്വാസത്തിന്റെ പുറത്താണ് മോഹന്‍ലാല്‍ അത് ചെയ്യുന്നത്. തിരക്കഥയുടെ പൂര്‍ണ്ണമായ രൂപം മോഹന്‍ലാല്‍ ആവശ്യപ്പെടാറുമില്ല. , മോഹന്‍ലാല്‍ മറ്റു സിനിമകളുടെ കാര്യത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു, എന്റെ സിനിമയില്‍ മോഹന്‍ലാല്‍ പഴയത് പോലെ തന്നെയായിരിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു. അതൊരു പരസ്പര വിശ്വാസമാണ്, മോഹന്‍ലാലിന്റെ അങ്ങനെയുള്ള വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഞാന്‍ നന്നായി പരിശ്രമിക്കും കാരണം എന്നെ വിശ്വസിച്ചിരിക്കുന്ന ഒരാളെ തൃപ്തിപ്പെടുത്തേണ്ടത് എന്റെ കടമയാണ്; പ്രിയദര്‍ശന്‍ ഒരു ചാനലിലെ ടോക് ഷോയില്‍ പങ്കുവെച്ചു.
Post Your Comments