സിനിമാ ഗാനങ്ങളുടെ റീമിക്സ് ഇപ്പോള്‍ ട്രെന്റായിക്കഴിഞ്ഞു. എന്നാല്‍ മനോഹരമായ ഗാനങ്ങളെ റീമിക്സിലൂടെ നശിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഗായിക ലത മങ്കേഷ്കര്‍ രംഗത്ത്. ലത മങ്കേഷ്കേറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് ചല്‍തേ ചല്‍തേ. പുതിയ ഒരു ബോളിവുഡ് ചിത്രത്തിനു വേണ്ടി ഈ ഗാനം പുതിയ രൂപത്തില്‍ ആലപിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഗായകൻ അതിഫ് അസ്ലാം.
ആരുടെ സമ്മതത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ച ലത മങ്കേഷ്കര്‍ എല്ലാവരും ഇഷ്ടപ്പെടുന്ന, ആസ്വദിക്കുന്ന ഗാനം വേറൊരു രൂപത്തിലേക്ക് മാറ്റുന്നതില്‍ എന്ത് സര്‍ഗ്ഗാത്മകതയാണ് ഉള്ളതെന്നും വിമര്‍ശിച്ചു. ”ചല്‍തേ ചല്‍തേ എന്ന ഗാനത്തിന് ഒരു പൂര്ണരൂപമുണ്ട്. ഭാഗ്യവശാല്‍ അതിഫ് പാടിയത് കേട്ടിട്ടില്ല. അത് കേള്‍ക്കാൻ ആഗ്രഹവുമില്ല. പഴയ ഗാനങ്ങള്‍ റീമിക്സ് ചെയ്യുന്ന പ്രവണത സങ്കടപ്പെടുത്തുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന, ആസ്വദിക്കുന്ന ഗാനം വേറൊരു രൂപത്തിലേക്ക് മാറ്റുന്നതില്‍ എന്ത് സര്‍ഗ്ഗാത്മകതയാണ് ഉള്ളത്. റീമിക്സില്‍ വരികള്‍ പോലും മാറ്റുന്നതായിട്ടാണ് കേട്ടിട്ടുള്ളത്. ആരുടെ സമ്മതത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്. കവികളും സംഗീതസംവിധായകരും അവര്‍ ചെയ്യേണ്ടത് ഭംഗിയോടെ ചെയ്തുവച്ചതാണ്. അവരുടെ സര്‍ഗ്ഗാത്മകത റീമിക്സ് ചെയ്ത് മോശമാക്കാൻ ആര്‍ക്കും അനുവാദമില്ല”- ലത മങ്കേഷ്കര്‍ പ്രതികരിച്ചു.
Post Your Comments