സാധാരണ ഇത്തരം പ്രോബ്ലംസ് ഒരു ഡയറക്ടര്‍ നേരിടേണ്ടി വന്നാല്‍ ആകെ പ്രശ്നമായി മാറുമെന്നതാണ് സത്യം, എന്നാല്‍ ജയരാജിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയ കയ്യടികളോടെയാണ് സ്വീകരിച്ചത്. രണ്ടു സംവിധായകര്‍ ഒരേ ആശയം ചിന്തിച്ച് സിനിമ ചെയ്യാന്‍ ഇറങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരവിഷയം. കേരളത്തെ ഭീതിയിലാഴ്ത്തിയ ‘നിപ്പ വൈറസ്’ പ്രമേയമാക്കി സിനിമ ചെയ്യുന്നുവെന്ന് ജയരാജ് വ്യക്തമാക്കിയിരുന്നു, മറുഭാഗത്ത് സംവിധായകന് ആഷിക് അബുവും നിപ്പയാണ് തന്റെ സിനിമയിലെ അടുത്ത വിഷയമെന്ന് പറഞ്ഞിരുന്നു.
ആഷിക് അബുവിന്റെ സിനിമ സംഭവിക്കട്ടയെന്നും, താന്‍ പ്രഖ്യാപിച്ച സിനിമ ഉപേക്ഷിക്കുകയാണെന്നും ജയരാജ് സ്ഥിരീകരിച്ചിരിക്കുകയാണ്.
‘ആര് ചെയ്താലും നല്ല സിനിമ സംഭവിക്കട്ടെ, എനിക്ക് മത്സരമോ വാശിയോ, പരിഭവമോ ഇല്ല, ആഷിഖിന്റെ സിനിമ നന്നായി വരട്ടെ, എന്നേക്കാള്‍ നന്നായി ആഷിക് അബുവിന് ഈ സിനിമ സ്ക്രീനിലെത്തിക്കാന്‍ സാധിച്ചേക്കും, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് അദ്ദേഹം’.- ഒരു മാധ്യമത്തോട് സംസാരിക്കവേ ജയരാജ് വ്യക്തമാക്കി.
Post Your Comments