GeneralLatest NewsMollywood

കുഞ്ചാക്കോ ബോബനുമായുള്ള പ്രശ്നത്തെക്കുറിച്ച് നടി സാന്ദ്ര

ലോഹിതദാസ് കുഞ്ചാക്കോ ബോബനെ നായകനായി ഒരുക്കിയ ചിത്രമാണ് കസ്തൂരിമാന്‍. മീരാജാസ്മിന്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ  പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്രയായിരുന്നു.

അവതാരകയായും സീരിയല്‍ താരമായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സാന്ദ്ര പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിരുന്നുള്ളൂ. തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. അതിനു ശേഷം സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും ഞാന്‍ മിണ്ടിയില്ല. ആ ചിത്രത്തിന് ശേഷം സ്വപ്നക്കൂട് എന്ന ചിത്രത്തിലും ഒരുമിച്ചു അഭിനയിച്ചിരുന്നുവെങ്കിലും ജാഡകാട്ടി മിണ്ടാതെ ഇരുന്നുവെന്നും സാന്ദ്ര പറയുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ താന്‍ എന്തൊരു സില്ലിയായിരുന്നുവെന്നു മനസിലാകുന്നുണ്ടെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button