CinemaLatest NewsNEWS

കേരളത്തിനായി പാട്ടുപാടി റഹ്മാന്റെ ഒരു കോടി രൂപ

മഹാപ്രളയത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് താങ്ങായി ലോകത്ത് പലയിടത്ത് നിന്നും സംഭാവനകൾ എത്തി. ഇപ്പോൾ ഇതാ സംഗീതമാന്ത്രികൻ എ ആർ റഹ്മാൻ പാട്ടുപാടി കേരളത്തിനായി ഒരു കോടി രൂപ സമ്പാദിച്ചിരിക്കുകയാണ്. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.

അമേരിക്കയിൽ അദ്ദേഹംനടത്തുന്ന സംഗീത നിശയിൽ നിന്നാണ് ഈ തുക സമാഹരിച്ചത്. രളത്തിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനു മുൻപ് പ്രളയം കേരളത്തിൽ ആഞ്ഞടിച്ചപ്പോൾ കേരള കേരള ഡോണ്ട് വറി കേരളം എന്നും സ്റ്റേജിൽ അദ്ദേഹം പാടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button