മോഹന്‍ലാലിന്റെ വേലായുധന് ഒരു വിസ്മയമായിരുന്നു, അതിലുപരി വലിയൊരു വിങ്ങലും. മാസും, ക്ലാസും ഒന്നിച്ചു സമന്വയിച്ച ‘മുള്ളംകൊല്ലി വേലായുധന്’ ആരാധകര്‍ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു, ജോഷി സംവിധാനം ചെയ്ത 2005-ല്‍ പുറത്തിറങ്ങിയ ‘നരന്’ കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രമായിരുന്നു.
ഹൊഗനക്കലിലെ ചിത്രീകരണ രംഗമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം, രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഒരു വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു.
ഇന്നസെന്റ്, മധു, മാമുക്കോയ, സിദ്ധിഖ്, ഭീമന് രഘു, മണിയന് പിള്ള രാജു,സലിം കുമാര്‍, ദേവയാനി, ഭാവന, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു താരരാജവിനെപ്പോലെ മുള്ളംക്കൊല്ലി ദേശത്ത് നിറഞ്ഞാടിയ വേലായുധന് കണ്ണീര് ബാക്കി നിര്‍ത്തിയാണ് പ്രേക്ഷകരില്‍ നിന്ന് പടിയിറങ്ങിയത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശക്തമായ ചിത്രങ്ങളില്‍ ഒന്നാണ് ‘നരന്’. ചിത്രത്തിന് തിയേറ്ററിലേക്ക് ഇടിച്ചു കയറിയ പ്രേക്ഷകാരവം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ചിത്രത്തിലെ സാഹസിക രംഗത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്
‘നരന്’ സിനിമയിലെ അവസാന രംഗമാണ് സങ്കീര്‍ണമായ മാനസികാവസ്ഥയോടെ ചെയ്ത ഫൈറ്റ്. ഹൊഗനക്കല്‍ വെച്ചാണ് അത് ഷൂട്ട് ചെയ്തത്. ഒരുലക്ഷം ക്യുബിക് അടിവരെ വെള്ളം ഉയരുന്ന പുഴയാണ്. നിറയെ പാമ്പുകള്‍ ഉള്ള സ്ഥലം. ഡ്യൂപ്പുകളായി വന്നവരെല്ലാം വെള്ളത്തിന്റെ വരവ് കണ്ടപ്പോള്‍ പറഞ്ഞു, നീന്തല്‍ തെരിയാത് സാര്‍, അവസാനം ഞാന്‍ തന്നെ തയ്യാറായി. ദിവസം മുഴുവന്‍ വെള്ളത്തില്‍ നില്‍ക്കുകയാണ്. അപകടം സംഭവിക്കും എന്നറിഞ്ഞുകൊണ്ടാണ് ആ രംഗം അഭിനയിച്ചത്.’
Post Your Comments