ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. ഒരു പേരിൽ ഒരുപാട് ഉണ്ട്. സിനിമ ലോകത്ത് സൂപ്പർസ്റ്റാർ ആയ ഗോപാലകൃഷ്ണൻ മുതൽ ഗേളി വരെ പേര് മാറ്റി പറഞ്ഞാലേ നമ്മൾക്ക് മനസിലാകൂ. സിനിമയിൽ കേറി പേര് മാറ്റുന്നത് പുതുമയുള്ള കാര്യം അല്ല. അങ്ങനെ പേര് മാറ്റിയത് കാരണം ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.
ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായ അബ്ദുൽ ഖാദറിനെ ആർക്കും അറിയില്ല പക്ഷെ പ്രേം നസീറിന് എല്ലാര്ക്കും അറിയാം. സാക്ഷാൽ തിക്കുറിശ്ശി ആണ് പ്രേം നസീർ എന്ന പേര് അദ്ദേഹത്തിന് നൽകിയത്.
അറമട ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മകന്‍ മാനുവേല്‍ സത്യനേശന്‍ നാടാരാണ് മലയാള സിനിമയില്‍ സത്യന്‍ എന്ന പ്രതിഭയായത്. പൗരുഷത്തിന്റെ പ്രതീകമായ കൃഷ്ണൻ നായരേ ആർക്കും ഓർമ്മ കാണില്ല പക്ഷെ മലയാളികളുടെ നൊമ്പരമായി മാറിയ ജയനെ എല്ലാര്ക്കും നന്നായി അറിയാം. പഞ്ചമിയില്‍ കൂടെ അഭിനയിച്ച ജോസ്പ്രകാശാണ് കൃഷ്ണന്‍ നായര്‍ എന്ന പേരുമാറ്റി ജയന്‍ എന്നു വിളിച്ചത്.
ഹാസ്യതാരം ബഹദൂറിന്റെ ശരിക്കുള്ള പേര് പി കെ കുഞ്ഞാലു എന്നാണ്. മുഹമ്മദ് കുട്ടി മമ്മൂട്ടിയും, ഗോപാലകൃഷ്ണൻ ദിലീപുമായി സിനിമ ലോകം വാഴുന്നു. പനങ്ങാട്ട് പദ്മദളാക്ഷന് പേരു കല്‍പ്പിച്ച് നൽകിയത് വൈക്കം മുഹമ്മദ് ബഷീറാണ്, കുതിരവട്ടം പപ്പു എന്ന പേര്.
ഡയാന മറിയം കുര്യനാണ് സിനിമയില്‍ വന്നപ്പോള്‍ നയന്‍താരയായി മാറിയത്. ഗേളി ഗോപികയും, ആശ കേളുണ്ണി രേവതിയായും മാറി.
Post Your Comments