![](/movie/wp-content/uploads/2018/09/mohanlal-pinarayi.jpg)
ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രവും മോഹൻലാൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/ActorMohanlal/photos/a.367995736589462/1879157215473299/?type=3
ഇന്നലെയാണ് മൂന്ന് ആഴ്ചത്തെ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആരെയും ഏൽപ്പിച്ചിട്ടില്ല. അദ്ദേഹം അവിടെ നിന്നും കാര്യങ്ങൾ കൈകാര്യം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.
ഇതിനിടെയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി. ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.
Post Your Comments