പത്മശ്രീ സരോജ് കുമാര്‍ എന്ന ശ്രീനിവാസന് ചിത്രം സൂപ്പര്‍ താരം മോഹന്‍ലാലിനെ കണക്കറ്റ് പരിഹസിച്ച ചിത്രമായിരുന്നുവെന്ന് അന്നത്തെ കാലത്ത് പൊതുവേ ആക്ഷേപം ഉണ്ടായിരുന്നു, മോഹന്‍ലാല്‍ ആരാധകര്‍ ശ്രീനിവാസനെതിരെ തിരിയുകയും ചെയ്ത വിവാദ ചിത്രമായിരുന്നു ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമായ പത്മശ്രീ സരോജ് കുമാര്‍, കേണല്‍ പദവിയും, ആനക്കൊമ്പും ഉള്‍പ്പടെയുള്ള ലാല്‍ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യമെന്ന നിലയില്‍ ശ്രീനിവാസന് തന്റെ ചിത്രത്തിലൂടെ പരാമര്‍ശിച്ചിരുന്നു, ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.
‘ഞാന്‍ ഇതൊന്നും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല, എന്നെക്കുറിച്ചല്ല ശ്രീനിവാസന് അതില്‍ പറഞ്ഞരിക്കുന്നതെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ എന്താണ് പ്രശ്നം, എന്നെ സ്നേഹിക്കുന്നവര്‍ ചിലപ്പോള്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകാം, അദ്ദേഹം തന്നെ ഒരു പരിപാടിയില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്, മോഹന്‍ലാലിനെ നേരില്‍ കാണുമ്പോള്‍ ഇതിലും കളിയാക്കാറുണ്ടെന്നായിരുന്നു.’
Post Your Comments