CinemaLatest NewsMollywoodNEWS

കവിയൂർ പൊന്നമ്മയും മഹാപ്രളയത്തിന്റെ ഇര; പുരസ്‌ക്കാരങ്ങൾ പോലും ബാക്കി വച്ചില്ല

പണക്കാരനെന്നോ പാവപെട്ടവനോ എന്നൊന്നും ഇല്ലാതെയാണ് പ്രളയം കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയത്. സിനിമാക്കാരുടെ വീടുകൾ വെള്ളം കേറി നശിച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ എന്നിവർ തങ്ങൾ പ്രളയത്തെ എങ്ങനെ നേരിട്ടു എന്ന് പറഞ്ഞിരുന്നു.

കവിയൂർ പൊന്നമ്മയുടെ വീടും പ്രളയത്തിന്റെ ഇരയാണ്. ആലുവ പുഴയ്ക്ക് അഭിമുഖമായി നിർമിച്ച വീടിന്റെ താഴത്തെ നില മുഴുവൻ വെള്ളത്തിനടിയിലായി. ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം എല്ലാം നശിച്ച കാഴ്ചയാണ് തിരിച്ചെത്തിയപ്പോള്‍ കണ്ടത്. കവിയൂർ പൊന്നമ്മക്ക് ലഭിച്ചിരുന്ന പുരസ്ക്കാരങ്ങളും പഴയ ആൽബങ്ങളും വെള്ളം കേറി നശിക്കുകയും ഒലിച്ചു പോവുകയും ചെയ്തു.

 

https://www.facebook.com/photo.php?fbid=2095666277113166&set=pcb.2095666533779807&type=3

താഴ്ഭാഗം മുഴുവൻ ചെളി നിറഞ്ഞു കിടക്കുകയാണ്. വൃത്തിയാക്കൽ പുരഗമിക്കുന്നു. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയാണ് കവിയൂർ പൊന്നമ്മയുടെ വീടിന്റെ അവസ്ഥ ഫേസ്ബുക്ക് വഴി പങ്ക് വച്ചത്.

shortlink

Related Articles

Post Your Comments


Back to top button