GeneralMollywoodNEWS

ഇന്നസെന്റ്, ജഗതി, നെടുമുടി; മൂന്ന്‍ പേരും മമ്മൂട്ടി ചിത്രം ഏറ്റെടുക്കാതെ പിന്മാറി, കാരണം ഇതാണ്!

ഷാഫി സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘തൊമ്മനും മക്കളും’ മമ്മൂട്ടി, ലാല്‍, രാജന്‍ പി ദേവ് എന്നിവര്‍ ആയിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബെന്നി.പി നായരമ്പലം രചന നിര്‍വഹിച്ച ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു.

ചിത്രത്തില്‍ തൊമ്മന്റെ മക്കളായിട്ടാണ് മമ്മൂട്ടിയും, ലാലുമാണ് വേഷമിട്ടത്. തൊമ്മനായി അഭിനയിച്ചത് രാജന്‍ പി ദേവായിരുന്നു. ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തികരിച്ച ശേഷം തൊമ്മനായി ആര് അഭിനയിക്കും? എന്നൊരു ആശയകുഴപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ആദ്യം ഇന്നസെന്റിനെയായിരുന്നു തൊമ്മനായി പരിഗണിച്ചത്. എന്നാല്‍ മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം ഇന്നസെന്റിന് തൊമ്മന്റെ കഥാപാത്രം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീടു ജഗതി ശ്രീകുമാറിനെയാണ് തൊമ്മനാകാന്‍ ചിത്രത്തിന്‍റെ അണിയറടീം സമീപിച്ചത്.

എന്നാല്‍ ഇന്നസെന്റിനുള്ള അതേ പ്രോബ്ലം തന്നെയായിരുന്നു ജഗതിക്കും. അടുത്ത ചോയ്സ് നെടുമുടി വേണുവായിരുന്നു, അദ്ദേഹത്തെ സമീപിച്ചപ്പോഴും ഫലം അത് തന്നെ. ഒടുവില്‍ തൊമ്മന്റെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യനായ നടനെ ഇവര്‍ കണ്ടെത്തി. രാജന്‍ പി ദേവിനെയാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ചെയ്യാനായി ഷാഫിയും ടീമും ക്ഷണിച്ചത്. രാജന്‍ പി ദേവ് സന്തോഷപൂര്‍വ്വം തൊമ്മന്‍ എന്ന രസികന്‍ കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button