വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്ത്, അതിന്റെ ലൊക്കേഷന്‍ ഭംഗി കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയകാവ്യം പോലെ പ്രേക്ഷക മനസ്സില്‍ ലയിച്ച തട്ടത്തിന്‍ മറയത്തിന്റെ ശോഭ വിളിച്ചോതിയത് പയ്യന്നൂര്‍ കോളേജ് വരാന്തയായിരുന്നു, എന്നാല്‍ ഇതേ വരാന്തയില്‍ക്കൂടി പ്രണയ സല്ലാപം നടത്താന്‍ ഇനിയൊരു കമിതാക്കള്‍ക്കും സാധ്യമല്ല ,കാരണം പ്രണയത്തിന്റെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഈ വരാന്ത ഇനി ഓര്‍മ്മ മാത്രം. കോളേജിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പയ്യന്നൂര്‍ കോളേജ് വരാന്ത അധികൃതര്‍ പൊളിച്ചു മാറ്റാന്‍ ഒരുങ്ങുന്നത്. സിനിമയില്‍ ഹിറ്റാകും മുന്‍പേ നിരവധിപ്പേരുടെ ഓര്‍മകള്‍ക്ക് തണലായി മാറിയ പയ്യന്നൂര്‍ വരാന്തയുടെ വിയോഗ വാര്‍ത്ത നടന്‍ സുബീഷ് സുധിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Post Your Comments