കോണ്‍ഗ്രസ് എം പിയും എഴുത്തുകാരനുമായ ശശി തരൂര്‍ തനിക്ക് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് തുറന്നു പറയുന്നു. ഒരു പ്രശസ്ത സംവിധായകന്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേയ്ക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്നും സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് റോള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും ശശി തരൂര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
ആമിര്‍ ഖാനും സല്‍മാന്‍ ഖാനും അഭിനയിച്ച അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തില്‍ ശശി തരൂര്‍ അഭിനയിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടി ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് തരൂര്‍ ഇത് പറഞ്ഞത്. വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു തന്നെ സംവിധായകന്‍ സമീപിച്ചതെന്നു പറഞ്ഞ അദ്ദേഹം ‘നിങ്ങള്‍ക്ക് വിദേശകാര്യമന്ത്രിയാകണം എന്നുണ്ടെങ്കില്‍, വിദേശകാര്യമന്ത്രിയായി അഭിനയിക്കാതിരിക്കുക’ എന്ന സുഹൃത്തുക്കളുടെ ഉപദേശം നല്ലതാണെന്ന് തോന്നിയതുകൊണ്ട് ക്ഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും തരൂര്‍ പറഞ്ഞു.
അന്ദാസ് അപ്‌നാ അപ്‌നാ എന്ന ചിത്രത്തില്‍ തരൂരിനെ പോലെയുള്ള ഒരു വ്യക്തി അഭിനയിച്ചിരുന്നു. അത് തരൂര്‍ വാനെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലെന്നും ആ സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോഴേക്കും യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്തു തുടങ്ങിയിരുന്നെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തില്‍ താനാണെന്ന് പലരും തെറ്റിദ്ധരിക്കുന്ന വ്യക്തി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചു പോയ ഒരു ഗുജറാത്തി നടനാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ വന്ന കാലം മുതലാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. എന്നാല്‍ താന്‍ യുവാവും സുന്ദരനുമായിരുന്ന കാലത്ത് എന്തുകൊണ്ടാണ് ആരും സിനിമയിലേക്ക് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments