സിനിമയില്‍ നടിമാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അത്തരം വെളിപ്പെടുത്തലുമായി വീണ്ടും എത്തുകയാണ് നടി റിച്ച ചന്ദ. മുപ്പത്തിയൊന്നുകാരിയായ താന്‍ പല തവണ കാസ്റ്റിംഗ് കൌച്ചിനു ഇരയായിട്ടുണ്ടെന്നു താരം വെളിപ്പെടുത്തുന്നു.
തന്റെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ ഇത്തരത്തില്‍ കാസ്റ്റിങ് കൗച്ച് നടത്തുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാമെനന് നടി റിച്ച ചന്ദ മുന്പ് പറഞ്ഞിരുന്നു. താന്‍ മാത്രമല്ല സുരക്ഷയും അവസരങ്ങളും ഇനിയും ഉണ്ടാകുമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കിയാല്‍ തന്നെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറാകുമെന്ന് അവര്‍ പറഞ്ഞിരുന്നു.
ഇത്തരം രീതികളെ താന്‍ അങ്ങേയറ്റം വെറുക്കുന്നു. ചില സമയം ബിസിനസ് മാത്രമായി സിനിമാ ലോകം മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചൂഷണങ്ങളും വര്‍ദ്ധിക്കുന്നുവെന്നും റിച്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments