Latest NewsMollywoodNEWS

“നസ്രിയയെ താൻ അപമാനിച്ചിട്ടില്ല, പറഞ്ഞത് മറ്റൊരാളുമായി തന്നെ താരതമ്യപ്പെടുത്തരുത് എന്ന് മാത്രം” വിവാദങ്ങൾക്ക് മറുപടിയുമായി പ്രിയ വാര്യർ

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗത്തോടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പക്ഷെ പ്രശസ്തിക്കൊപ്പം പ്രിയ ട്രോളുകളുടെയും ഇരയായി മാറുകയാണ്. ആദ്യം ഹിറ്റ് ആകിയവർ തന്നെ ഇപ്പോൾ തറയിലിട്ട് ചവിട്ടുന്നു എന്ന് പ്രിയ പറഞ്ഞിരുന്നു.

വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്നെ നസ്രിയയുടെ തിരിച്ചു വരവ് വച്ച് വരെ ട്രോളുന്നു എന്ന് പ്രിയ പറഞ്ഞിരുന്നു. പക്ഷെ അത് തെറ്റായി രീതിയിൽ വ്യഖാനിക്കപെട്ടു. ഇപ്പോൾ അതിനു വിശദീകരണം നൽകുകയാണ് പ്രിയ.

“നസ്രിയക്കെതിരായിട്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. വേറെ നടിമാരും ആയി താരതമ്യം ചെയ്യുമ്പോ വിഷമം വരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ട്രോളുകൾക്കെതിരെ ആണ് പറഞ്ഞിട്ടുള്ളത്. ദയവായി വനിതാ വായിക്കുക . പല മാധ്യമങ്ങളും തെറ്റായി ഇതിനെ കാണിക്കുന്നു.” പ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button