KollywoodLatest News

നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ല; നടന്‍ ചിമ്പുവിനു 85 ലക്ഷം അടയ്ക്കണം

തെന്നിന്ത്യയിലെ വിവാദ നടനാണ് ചിമ്പു. നിര്‍മ്മാതാക്കളില്‍ നിന്നും അ‍ഡ്വാൻസ് വാങ്ങിയ ശേഷം സിനിമയിൽ അഭിനയിക്കാതിരുന്നതിന്റെ പേരില്‍ താരത്തിനെതിരെ കേസ്. അരസൻ എന്ന സിനിമയ്ക്ക് ചിമ്പു നിർമാതാക്കളിൽ നിന്ന് 50 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ചിമ്പു ചിത്രത്തിൽ സഹകരിക്കാതായതോടെ നിർമാതാക്കൾ പരാതി നൽകുകയായിരുന്നു. അഡ്വാൻസ് വാങ്ങിയ അൻപതു ലക്ഷവും അതിന്റെ പലിശയായ 35.50 ലക്ഷം ഉൾപ്പെടെ 85.50 ലക്ഷം രൂപ നാല് ആഴ്ചയ്ക്കുള്ളിൽ അടക്കാന്‍ മദ്രാസ് ഹൈക്കോടതി വിധിച്ചു.

നിർമാതാക്കളായ പാഷൻ മൂവി മേക്കേഴ്സിന്റെ പരാതിയിൽ ജസ്റ്റിസ് എം. ഗോവിന്ദ്‌രാജ് ആണ് ഉത്തരവിട്ടത്. ചിത്രത്തിന് ഒരു കോടി രൂപയാണ് ചിമ്പുവിനു പ്രതിഫലം പറഞ്ഞിരുന്നത്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടന്റെ ഉടമസ്ഥതയിലുള്ള കാറും മൊബൈൽ ഫോണും കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞു.

കേസിൽ നിരപരാധിത്വം തെളിയിക്കാനുള്ള യാതൊരു രേഖകളും ചിമ്പുവിന്റെ ഭാഗത്തുനിന്നും ഹാജരാക്കാനായില്ല. അഡ്വാൻസ് വാങ്ങിയതായി സമ്മതിച്ച ചിമ്പു, ചിത്രം പറഞ്ഞ സമയത്തു തുടങ്ങാത്തതിന് നിർമാതാക്കൾക്കെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button