സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെ ഉന്നം വെച്ചെന്ന ആരോപണത്തിലാണ് അലന്‍സിയര്‍ എന്ന നടന് ഒടുവിലായി കുടുങ്ങിയത്. സോഷ്യല്‍ മീഡിയയിലെ വിവാദ നായകനെന്ന വിളിപ്പേര് ചാര്‍ത്തി കിട്ടുന്നുണ്ടെങ്കിലും അലന്‍സിയര്‍ ഗൗരവ രീതി വിട്ടു നര്‍മ ശൈലിയിലേക്കും ഇറങ്ങി വരാറുണ്ട്,അങ്ങനെയൊരു അനുഭവമാണ് അലന്‍സിയര്‍ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.
മമ്മൂട്ടിയുടെ വേറിട്ട പൊലീസ് കഥാപാത്രമായിരുന്നു കസബ എന്ന ചിത്രത്തിലേത്. സിനിമയുടെ സംഘടന ചിത്രീകരണത്തിനിടെ നടന് അലന്‍സിയര്‍ തെറിച്ച് പോയി വീഴുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ 52വയസ്സുള്ള അലന്‍സിയറെ കൊണ്ട് ആ രംഗം എടുക്കണോ എന്നായിരുന്നു അണിയറക്കാരുടെ സംശയം. ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ പരിഭ്രമത്തിലായിരുന്നു അലന്‍സിയറും. ഒടുവില്‍ അലന്‍സിയറോട് മമ്മൂട്ടി പ്രായം എത്രയുണ്ടെന്ന് തിരക്കി. 52 വയസ്സുണ്ടെന്ന് അലന്‍സിയര്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. “ലാലിനേക്കാള്‍ ചെറുപ്പമാണ് അതുകൊണ്ട് ഈ രംഗം ഇദ്ദേഹം തന്നെ ചെയ്തോളും”.
Post Your Comments