CinemaLatest NewsNEWS

തന്റെ പുതിയ ചിത്രത്തെ തകർക്കാനായി പെയ്ഡ് റിവ്യൂസ് ഇടുന്നതായി നടി വരലക്ഷ്മി ശരത്‌കുമാർ

ചില ഓൺലൈൻ മാധ്യമങ്ങൾക്ക് അവർ ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കിൽ അവർ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകർക്കാൻ ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ എച്ചരിക്കൈ ഇതുപോലെ ഒരു പ്രതിസന്ധിയിലൂടെ പോവുകയാണെന്നും അതുകൊണ്ട് ആരും ഇതുപോലത്തെ റിവ്യൂകൾ വായിച്ച് സിനിമയെ വിലയിരുത്തരുതെന്ന് വരലക്ഷ്മി ട്വിറ്ററിലൂടെ പറയുന്നു. മാ, ലക്ഷ്മി എന്നി ഷോർട്ഫിലിമുകളിലൂടെ പ്രസിദ്ധനായ സർജ്ജുൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമ തിയേറ്ററിൽ പോയി കണ്ട് അഭിപ്രയം പറഞ്ഞ പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്ന വരലക്ഷ്മി ഈ ചിത്രം വലിയ താരങ്ങൾ ഇല്ലാതെ വരുന്നത് ആണെന്നും ഒരു വലിയ താരമോ മ്യൂസിക് ഡയറക്ടറോ ഉണ്ടായിരുനെൽ അതിനു വേണ്ട പ്രൊമോഷൻ കിട്ടുമായിരുന്നു എന്നും അതൊന്നും ഇല്ലാതെ ചെറിയ മുതൽമുടക്കിൽ ഒരുക്കിയ നല്ലൊരു ചിത്രമാണ് ഇതെന്നും അവർ പറയുന്നു.

ചിത്രത്തിൽ കിഷോർ, സത്യരാജ് എന്നിവരും വരലക്ഷ്മിക്കൊപ്പം പ്രാധാന വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button