സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചര്‍ച്ച പേളിയും നടന് ശ്രീനിഷും തമ്മിലുള്ള പ്രണയമാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും. ഷോയില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ശ്രിനിഷും പേളി മാണിയും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും അത് തുറന്നു പറയുകയും ചെയ്തു. മോഹന്‍ലാലും ഈ വാര്‍ത്ത സത്യമാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു.
READ ALSO: പേളി- ശ്രീനിഷ് മാത്രമല്ല; ബിഗ് ബോസില്‍ മറ്റൊരു പ്രണയജോഡികള്‍ കൂടി!!
എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ ബഷീറുമായി അടി നടന്നതിന് ശേഷം ശ്രീനി എന്നെ നീ വിട്ടേക്ക്, നിനക്ക് വേറെ ആളെ കിട്ടും’ എന്ന് പേളി പറഞ്ഞിരുന്നു. അതോടെ പെളിയുടെ പ്രണയം ഗെയിമിന്റെ തന്ത്രം മാത്രമാണെന്ന് വിമര്‍ശനം വന്നു. പേളിയ്ക്ക് ശ്രീനിഷിനെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും ഗെയിമിന്റെ ഭാഗമായി പേര്ളിയുടെ തന്ത്രങ്ങളാണ് ഇതൊക്കെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതോടെ ഇതേക്കുറിച്ച് ചോദ്യവുമായി മോഹന്‍ലാല്‍ വീണ്ടുമെത്തി.
പേളിയും ശ്രീനിഷും തമ്മിലുളള സ്നേഹം സത്യമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് സാബുവും ബഷീറും പറഞ്ഞത്. എന്നാല്‍ സത്യമാണെന്ന് പേളിയും ശ്രീനിഷും പറഞ്ഞു. പ്രേക്ഷകര്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ് താന്‍ ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments