GeneralLatest NewsMollywood

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍; മാധ്യമങ്ങള്‍ക്കെതിരെ നമിത പ്രമോദ്

മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നു നടി നമിത പ്രമോദ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കേസില്‍ തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ വലിച്ചിഴച്ചെന്ന് നമിത പറയുന്നത്.

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണമെന്നും നമിത അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടിയെന്നും ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു അന്ന് വാര്‍ത്തകളില്‍ വന്നിരുന്നത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുന്പ് അതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ അന്വേഷിക്കണം എന്നും നടി പറഞ്ഞു.

ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഇത്തരം ഒരു കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ലയെന്നു പറഞ്ഞ നടി മനോവിഷമം ഉണ്ടാക്കിയ ഈ സംഭവത്തില്‍ കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button