ഒന്ന് രണ്ടു ചിത്രങ്ങളില്‍ മുഖം കാണിക്കുന്നവര്‍ പോലും സിനിമാ താരത്തിന്റെ ജാഡ കാണിക്കുമ്പോള്‍ വ്യത്യസ്തയാകുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത. മാര്‍ക്കറ്റില്‍ പച്ചക്കറി വില്ക്കാന് നില്ക്കുന്ന യുവ നടിയെ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സിനിമയ്ക്ക് വേണ്ടിയല്ലാതെ യഥാര്‍ത്ഥ ജീവിതത്തിനു വേണ്ടി പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് സാമന്ത അക്കിനേനി.
വെള്ളിയാഴ്ച രാവിലെയാണ് തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പനയ്ക്ക് വേണ്ടി താരം എത്തിയത്. തന്റെ ചാരിറ്റി ഫൗണ്ടേഷനായ പ്രതായുഷയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന.
അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്ബുകള്‍, കുട്ടികള്‍ക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രതായുഷ സംഘടിപ്പിക്കാറുണ്ട്.
Post Your Comments