പൃഥിരാജിന്റെ നായികയായി സിനിമയില്‍ തിളങ്ങുകയും സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്ത നടിയാണ് ചന്ദ്ര ലക്ഷ്മണ്. സിനിമാ സീരിയല്‍ രംഗത്ത് നിന്നും ഇപ്പോള്‍ പിന്മാറിയിരിക്കുന്ന ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ചന്ദ്രയെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ഒരു ക്ഷേത്ര ദര്‍ശനത്തിനിടയില്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. ഇത് എവിടെയാണെന്ന് പല ആരാധകരും ചോദിച്ചു. ശബരിമലയുടെ രൂപ സാദൃശ്യമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ശബരമിലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലല്ലോ, പിന്നെങ്ങനെയാണ് താരം അവിടെയെത്തിയതെന്ന സംശയം അകറ്റുകയാണ് നടന് കിഷോര്‍ സത്യ.
കിഷോറിന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം.
ചന്ദ്ര ലക്ഷ്മൺ ‘ശബരിമലയിൽ ” നിൽക്കുന്ന പടം രാവിലെ കണ്ടു ഞെട്ടിപ്പോയി !
ഒന്നാമത് വെള്ളമൊഴുകി പമ്പ കരകവിഞ്ഞു ഒഴുകി ത്രിവേണി പാലം പോലും മണ്ണിനടിയിൽ ആണെന്നാണ് വാർത്ത. അപ്പോൾ ആർക്കും പമ്പ കുറുകെ കടക്കാൻ പോലും പറ്റില്ല .അതു കൂടാതെ സ്ത്രീകളെ പമ്പയിൽ വച്ച് പോലീസ് തടയും. മല കയറാൻ അനുവദിക്കുകയുമില്ല . അപ്പോൾ ഇതെങ്ങനെ…..?! ആകെ കൺഫ്യൂഷൻ ആയല്ലോ….? സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് …ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപുള്ള ശബരിമല പോലെ…!!
പതിനെട്ടാം പടിയിലൊന്നും സ്വർണ്ണനിറമില്ല…! !.മുകളിൽ തത്വമസി എന്ന ബോർഡും കാണുന്നില്ല …!!….വീണ്ടും ആശയക്കുഴപ്പമായല്ലോ …?! ഇനി വല്ല സിനിമക്കും വേണ്ടി ശബരിമലയുടെ സെറ്റിട്ടതിന്റെ മുൻപിൽ നിന്നെടുത്ത പടമായിരിക്കുമോ ?!. . ചന്ദ്രയെ തന്നെ വിളിച്ചു ചോദിക്കാം അപ്പോൾ കാര്യം അറിയാമല്ലോ . വിളിച്ചു. സംഗതി സത്യമാണ് പക്ഷെ ശബരിമല അല്ല എന്ന് മാത്രം. ശബരിമലയുടെ അതെ മാതൃകയിൽ ചെന്നൈയിൽ ഒരു ക്ഷത്രം ഉണ്ട്.അതിന്റെ മുൻപിൽ രാവിലെ നിന്ന് എടുത്ത പടമായിരുന്നു അത്….!!
ചന്ദ്ര ലക്ഷ്മൺ ശബരിമലയിൽ എന്നും പറഞ്ഞുള്ള വ്യാജന്മാർ ഉടൻ ഇറങ്ങിയേക്കും…ജാഗ്രതൈ …..
സ്വാമിയേ ശരണമയ്യപ്പാ ….
Post Your Comments