
ബോളിവുഡിലെ ചോക്കലേറ്റ് താരം വിവേക് ഒബ്റോയി മലയാളത്തിലേയ്ക്ക്. നടന് പൃഥിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിലൂടെയാണ് വിവേകിന്റെ മലയാളം അരങ്ങേറ്റം.
16 വർഷത്തിനു ശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്. വിവേകിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു കമ്പനി.
പല മലയാള ചിത്രങ്ങളിലേയ്ക്കും ഓഫര്‍ വന്നിട്ടുണ്ടെങ്കിലും അവ താന്‍ നിരസിച്ചിരുന്നു. അതിനു കാരണം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുന്നുവെങ്കില്‍ അത് മോഹന്‍ലാലിനു ഒപ്പമായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നതിനാല്‍ ആണെന്നും വിവേക് പറയുന്നു. ലൂസിഫറിലൂടെ അത് സാധ്യമാകുകയാണ്.
Post Your Comments