
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ അറുപത്തി അഞ്ചിലധികം ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. പലപ്പോഴും ഷോയിലെ താരങ്ങളുടെ പെരുമാറ്റം വിവാദത്തിലാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസില്‍ പൊട്ടിത്തെറിയും കരച്ചിലും.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അര്‍ച്ചന സുശീലന്. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അര്‍ച്ചന കഴിഞ്ഞ ദിവസം ഷോയില്‍ പൊട്ടിത്തെറിച്ചു. കൂടാതെ വഴക്കിനു ശേഷം പൊട്ടിക്കരഞ്ഞ താരം ഷോയില്‍ നിന്നും പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു.
അനൂപ് പറഞ്ഞ ഒരു തമാശയാണ് വഴക്കിനു കാരണം. ടാസ്ക് ചെയ്യാന്‍ പോകുമ്പോള്‍ കളിയാക്കുന്നത് ശരിയല്ല എന്നും പറഞ്ഞു തുടങ്ങിയ പ്രശ്നം വലിയ പൊട്ടിത്തെറിയ്ക്ക് കാരണമാകുകയായിരുന്നു. അതിനിടയില്‍ സംസാരത്തിനിടയില്‍ ശബ്ദം വല്ലാതെ ഉയര്‍ന്നപ്പോഴും മറ്റ് പല ശബ്ദവും അര്‍ച്ചന ഉണ്ടാക്കിയിരുന്നു. ഇത് കേട്ട ഷിയാസ് ചെലക്കുന്നത് നിര്‍ത്താമോയെന്ന് ചോദിച്ചപ്പോള്‍ അര്‍ച്ചനയുടെ വീര്യം കൂടുകയായിരുന്നു. ഇതോടെയാണ് പിന്നീടുള്ള വഴക്ക് ഇവര്‍ തമ്മിലായി മാറുകയും ചെയ്തു.
ഒരിക്കല്‍ താന്‍ നന്നായി പിന്തുണച്ചിരുന്നവര്‍ ചേര്‍ന്ന് താന്‍ ആക്രമിച്ചപ്പോള്‍ അത് സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു കരച്ചില്. ഇതിനിടയില്‍ ഗേറ്റിനടുത്ത് പോയി തനിക്ക് പുറത്തുപോണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. അതിഥിയും പേളിയും ഹിമയും ചേര്‍ന്ന് അര്‍ച്ചനയെ ആശ്വസിപ്പിച്ചു.
Post Your Comments