![](/movie/wp-content/uploads/2018/09/lissy.jpg)
പ്രളയത്തിന് ശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ ആണ് കേരളം. പല ഭാഗത്ത് നിന്നും കേരളത്തിന് സഹായം ലഭിക്കുന്നു. സിനിമ താരങ്ങൾ മുതൽ ഉള്ള ആൾക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനകൾ നൽകി. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ എൺപത്തിലെ സൂപ്പർ നായികമാർ സഹായവുമായി എത്തിയിരിക്കുകയാണ് . ലിസി, സുഹാസിനി, ഖുശ്‌ബു എന്നിവർ അടങ്ങുന്ന സംഘം 40 ലക്ഷം രൂപയാണ് കൈമാറിയത്.
https://www.facebook.com/Lissy.actress/photos/a.522901944416279/2016179075088551/?type=3
സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഇവർ വ്യക്തിപരമായ സഹായങ്ങൾ നേരത്തെ നൽകിയിരുന്നു അതിനു പുറമെയാണിത്. മണിരത്‌നം, സുഹാസിനി, ഖുശ്ബു, സുന്ദര്‍, ലിസി ലക്ഷ്മി, രാജ് കുമാര്‍ സേതുപതി, ജാക്കി ഷ്‌റോഫ്, പൂര്‍ണ്ണിമ ഭാഗ്യരാജ്, സരിത, ജയസുധ തുടങ്ങിയവരും മറ്റുള്ളവരും ചേര്‍ന്നാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ലിസിയും സുഹാസിനിയും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments