
മലയാളത്തിന്റെ യുവതാരമാണ് ടോവിനോ. സൂപ്പര്‍ താരങ്ങള്‍ തിരക്കഥയില്‍ കൈകടത്താറുണ്ടെന്നു പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കാനായി താന്‍ തിരക്കഥകൾ തിരുത്താറില്ലെന്ന് ടൊവീനോ വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്..
‘സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂർവമായി എടുത്ത തീരുമാനമാണ്. തിരക്കഥയുമായി ഒരു സംവിധായകൻ വരുമ്പോൾ അതിൽ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാൻ എനിക്ക് കഴിയില്ല. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം. എന്നാൽ ഞാൻ ചെയ്യാം എന്ന് ഞാൻ പറയില്ല,’ ടൊവീനോ പറഞ്ഞു.
ചെറിയ സീനുകളില്‍ നിന്നും അഭിനയ ജീവിതം തുടങ്ങിയ വ്യക്തിയാണ് താനും. മറ്റ് താരങ്ങൾക്ക് പറഞ്ഞു വച്ചിട്ടുള്ള രംഗങ്ങൾ കുറയ്ക്കുന്നതിനൊ അതില്‍ കൈകടത്താനൊ താന്‍ ശ്രമിക്കാറില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments