ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നിന്ന രണ്ടുപേരാണ് സല്‍മാന്‍ ഖാനും കത്രീനയും. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്നും ആ വാര്‍ത്ത സത്യമാണെന്ന് കത്രീന സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷം നടന്‍ രണ്ബീറുമായി കത്രീന അടുപ്പത്തില്‍ ആകുകയും ചെയ്തു.
ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കത്രീന രണ്ബീര്‍ ബന്ധവും അവസാനിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കത്രീനയും സല്‍മാനും വീണ്ടും അടുപ്പത്തില്‍ ആയിരിക്കുകയാനെന്നു വാര്‍ത്ത.
സിനിമയുടെ ചിത്രീകരണത്തിനിടെ കത്രീന സല്‍മാന്റെ അമ്മ സല്‍മ ഖാനൊപ്പം ഒരു ചിത്രം എടുത്തിരുന്നു.വധുവിന്റെ വേഷത്തില്‍ കത്രീന സല്‍മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ആ ചിത്രം സല്‍മാന്റെ സഹോദരി അര്‍പ്പിത സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വീണ്ടും അടുപ്പത്തിലായിക്കഴിഞ്ഞു എന്ന വാര്‍ത്ത പ്രചരിച്ചതോടെ ചിത്രം ഡിലീറ്റ് ചെയ്തിരിക്കുകയാണ് അര്‍പ്പിത.
Post Your Comments