സംവിധായകന് കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സംവിധായകന് ലാല്‍ ജോസ്. തിരക്കഥാകൃത്ത്, സംവിധായകന്, നടന് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ലാല്‍ ജോസ് ഭൂതക്കണ്ണാടി എന്ന ചിത്രത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ച് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ ഒരുക്കിയ ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തില്‍ സുകന്യയായിരുന്നു നായികയായി ആദ്യമെത്തിയത്. പുള്ളുവ സ്ത്രീയായി താരമെത്തിയപ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ആരും അതേക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെന്നും ലാല്‍ ജോസ് പറയുന്നു.
മൂന്ന് ദിവസത്തെ ചിത്രീകരണം കഴിഞ്ഞതോടെയാണ് താന്‍ ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് താരം അറിയിച്ചത്. കഥാപാത്രവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണകളെക്കുറിച്ചും അവര്‍ സൂചിപ്പിച്ചിരുന്നു.അതോടെ ഇതിന് പിന്നില്‍ താനാണെന്ന് എല്ലാവരും പറഞ്ഞു. കാരണം സുകന്യയ്ക്ക് സീന്‍ പറഞ്ഞുകൊടുക്കുന്ന ചുമതല അന്ന് തനിക്കായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
”ഭൂതക്കണ്ണാടിയിലേക്ക് നായികയെ കണ്ടെത്തുന്നതിനായി അഭിമുഖം നടത്തിയിരുന്നു. അതിനിടയില്‍ ശ്രീലക്ഷ്മിയും എത്തിയിരുന്നു. എന്നാല്‍ സുകന്യ എത്തിയതോടെ താരത്തിന് അവസരമില്ലാതാവുകയായിരുന്നു. സുകന്യ തിരിച്ചുപോയതോടെ നായികയെ കണ്ടെത്തുകയെന്ന ദൗത്യം വീണ്ടും തന്നിലേക്കെത്തുകയായിരുന്നു. വീണ്ടും ശ്രീലക്ഷ്മിയെ വിളിച്ച് സെറ്റിലേക്കത്താന് ആവശ്യപ്പെടുകയായിരുന്നു. തിരിച്ചുവന്നാല്‍ നേട്ടമുണ്ടാവുമെന്നും നഷ്ടമായിരിക്കില്ലെന്നും അവരോട് പറഞ്ഞിരുന്നു.” ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു
Post Your Comments