സിനിമാ മേഖലയില്‍ താര പിണക്കം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബോളിവുഡ് ഗോസിപ്പ് കിലങ്ങളിലെ പുതിയ ചര്‍ച്ച നടി കങ്കണയും സോനു സൂദും തമ്മിലുള്ള പ്രശ്നമാണ്. മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സോനു സൂദിന്റെ പിന്‍മാറ്റമാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ചിത്രത്തിലെ നായികയായ കങ്കണയുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്നാണ് സോനു പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താനല്ല സോനുവിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
കഴിഞ്ഞ കുറച്ചു നാളുകളായി മണികര്‍ണികയുടെ ഷൂട്ടിംഗ് നിയന്ത്രിച്ചിരുന്നത് കങ്കണയായിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ക്ലാപ്‌ബോര്‍ഡില്‍ കങ്കണയുടെ പേര് കണ്ടതോടെയാണ് ഇക്കാര്യം വാര്‍ത്തയായത്. ചിത്രത്തിന്റെ സംവിധായകന്‍ ക്രിഷ് മറ്റൊരു സിനിമ പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കുകളിലായിരുന്നതിനാലാണ് കങ്കണ ചുമതലയേറ്റത്. അതിനു പിന്നാലെ ചിത്രത്തിന്‍ നിന്ന് സോനു പിന്മാറുന്ന വാര്‍ത്ത വന്നതോടെ അതിനു കാരണം കങ്കണയാണെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ക്രിഷിനൊപ്പം ഷൂട്ട് ചെയ്ത അവസാന രംഗത്തിലാണ് സോനുവും താനും ഒന്നിച്ചുണ്ടായിരുന്നതെന്നും അതിന് ശേഷം തങ്ങള്‍ കണ്ടിട്ടുപോലുമില്ലെന്നാണ് കങ്കണയുടെ വിശദീകരണം. തമ്മില്‍ കാണാത്ത രണ്ടുപേര്‍ക്കിടയില്‍ എങ്ങനെ ഏറ്റുമുട്ടലുണ്ടാകാനാണെന്നും താരം ചോദിച്ചു.
ഇത് കൂടാതെ സോനുവിന്റെ പിന്മാറ്റത്തിന് കാരണം ചിത്രത്തിന്റെ സംവിധായികയായത് ആണെന്ന് കങ്കണ പറയുന്നു. നിര്‍മാതാക്കളും തിരകഥാകത്തുക്കളും രംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ സത്രീ സംവിധായികയ്ക്ക് കീഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയും തിരക്കഥയില്‍ ഇല്ലാതിരുന്ന രംഗങ്ങള്‍ സോനുവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് ചിത്രീകരിക്കേണ്ടി വന്നിരുന്നെന്നും ഈ രംഗങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ അവ ഉള്‍പ്പെടുത്തണമെന്ന് സോനു നിബന്ധം പിടിച്ചിരുന്നെന്നും കങ്കണ പറഞ്ഞു. ചിത്രത്തില്‍ ഇതുവരെ സോനു അഭിനയിച്ച രംഗങ്ങള്‍ മാറ്റി ചിത്രീകരിക്കുമെന്നും സീഷാന്‍ അയൂബ് സോനുവിന് പകരക്കാരനായി എത്തുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
Post Your Comments