മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് കലൂര്‍ ഡെന്നിസ്.ഏകദേശം 130 ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. കഥകള്‍ എഴുതികൊണ്ടായിരുന്നു കലൂര്‍ ഡെന്നിസിന്റെ സിനിമയിലേക്കുള്ള തുടക്കം. പിന്നീടാണ് തിരക്കഥാകൃത്തായി മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുത്തത്.എണ്‍പതിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കാണ് കലൂര്‍ ഡെന്നിസ് തൂലിക ചലിപ്പിച്ചത്. ജോഷി-മമ്മൂട്ടി -കലൂര്‍ ഡെന്നിസ് കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു.
ഒരേഫോര്മാറ്റിലുള്ള ചിത്രങ്ങളെന്നു പലരും പറഞ്ഞപ്പോള്‍ മമ്മൂട്ടിക്കും പിന്നെ തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരു ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ഡേറ്റ് ഇല്ലാത്ത കാരണം പറഞ്ഞ് മമ്മൂട്ടി തന്നെ ഒഴിവാക്കിയതായും, അവിടെവെച്ചു പരസ്പരം വഴക്കിട്ടതായും കലൂര്‍ ഡെന്നിസ് പറയുന്നു.
മമ്മൂട്ടിയുമായുള്ള ‘പിണക്കം’ ഇണക്കമായതിനെക്കുറിച്ച് കലൂര്‍ ഡെന്നിസ്
മമ്മൂട്ടിയുമായി പിണങ്ങിയിരുന്ന സമയം ഒരു സിനിമയുടെ ലൊക്കേഷനില്‍വച്ച് ഞങ്ങള്‍ വീണ്ടും കാണുകയുണ്ടായി. അവിടെവെച്ച് മമ്മൂട്ടി എന്നോട് സംസാരിച്ചു.സുഖമാണോ?എന്നൊക്കെ അന്വേഷിച്ചു, പിന്നീട് ഞങ്ങള്‍ കാറില്‍ ഒന്നിച്ചാണ് അവിടെനിന്ന് തിരിച്ചത്,കാറില്‍വെച്ച് ഒരുപാട് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചു.എല്ലാ പിണക്കങ്ങളും മറന്ന് തന്നോട് ഇങ്ങോട്ട് വന്നുമിണ്ടിയത് മമ്മൂട്ടിയുടെ നല്ല മനസ്സായി കാണുന്നുവെന്നും, ഞങ്ങള്‍ പഴയപോലെ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു.
Post Your Comments