CinemaGeneralTollywood

വാഹനാപകടത്തിൽ മരിച്ച നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെൽഫി; നാല് ജീവനക്കാര്‍ക്കെതിരെ നടപടി

വീണ്ടും സെല്‍ഫി വിവാദം. വാഹനാപകടത്തിൽ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെൽഫി. തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ നാല് ജീവനക്കാർ സെൽഫി എടുത്തത്. മരണം സ്ഥിരീകരിച്ചതിനു തൊട്ടടുത്ത നിമിഷം എടുത്ത സെല്‍ഫിയാണ് വിവാദത്തില്‍.

ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിലായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് തയ്യാറായിട്ട് കിടത്തിയിരിക്കുന്ന മൃതദേഹത്തിനു സമീപം നിന്നാണ് രണ്ട് വനിതകളും രണ്ട് പുരുഷന്മാരുമടങ്ങന്നു ജീവനക്കാർ സെൽഫിയെടുത്തത്. ഈ ചിത്രം വിവാദമായതോടെ ആശുപത്രി മാനേജ്‌മെന്റ് നാല് ജീവനക്കാരേയും അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ തെറ്റായ പ്രവർത്തിയിൽ ആശുപത്രി അധികൃതർ മാപ്പ് പറയുകയും ചെയ്തു

 ബുധനാഴ്ച രാവിലെ ആന്ധ്രപ്രദേശിലെ നാൽഗോണ്ട ജില്ലയിൽ വച്ച് ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ കാമിനേനി ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

shortlink

Post Your Comments


Back to top button