
തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറമേ ബോളിവുഡിലും മിന്നി തിളങ്ങാന്‍ ഒരുങ്ങുകയാണ് അമലാ പോള്‍. ബോളിവുഡില്‍ അവസരം നല്‍കാനായി വരുന്നവര്‍ ബിക്കിനിയില്‍ അഭിനയിക്കാമോ എന്നാകും ആദ്യം ചോദിക്കുക, ഞാന്‍ നോ പറയാറില്ല, പക്ഷെ എന്റെ റോളിനെക്കുറിച്ച് ഞാന്‍ തിരിച്ചു ചോദിയ്ക്കും, എന്തെങ്കിലും കാര്യമായി ചെയ്യാനില്ലെങ്കില്‍ ഞാന്‍ അത്തരം അവസരം വേണ്ടെന്നു വെയ്ക്കും. അമല പറയുന്നു.
സംവിധായകന്‍ നരേഷ് ഒരു സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ താല്പര്യം തോന്നി, എന്റെ തമിഴ് സിനിമകള്‍ കണ്ടിട്ടാണ് അദ്ദേഹം എന്നെ ബോളിവുഡിലേക്ക് ക്ഷണിച്ചത്. പൂര്‍ണ്ണമായും ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം. കുറെ നാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നതിനാല്‍ ഹിന്ദി നന്നായി വഴങ്ങുന്ന ഭാഷയാണെന്നും അമല പ്രതികരിച്ചു.
Post Your Comments