CinemaGeneralMollywoodNEWS

സിനിമാ ലൊക്കേഷനില്‍ അമ്മ?; നടി സംയുക്തയ്ക്ക് പറയാനുള്ളത്!

മലയാളത്തിലെ മുഖശ്രീയുള്ള നായികയെന്ന പേരെടുക്കാന്‍ ഒരുങ്ങുകയാണ് നടി സംയുക്ത മേനോന്‍. ടോവിനോയുടെ ‘തീവണ്ടി’ എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ സംയുക്തയുടെ നല്ലകാലം തെളിയുമെന്നാണ് താരത്തിനെ ഇഷ്ടപ്പെടുന്നുവരുടെയും വിശ്വാസം. സിനിമയിലെ വിവാദങ്ങളും അനുബന്ധ ചര്‍ച്ചകളും താന്‍ ശ്രദ്ധിക്കാറില്ലെന്നും ഒരു പുതുമുഖമെന്ന നിലയില്‍ അതൊക്കെ വിലയിരുത്താനുള്ള പാകത തനിക്ക് ആയിട്ടില്ലെനും സംയുക്ത വ്യക്തമാക്കുകയാണ്.

തന്റെ അമ്മ സിനിമാ ലൊക്കേഷനില്‍ തനിക്കൊപ്പം കൂട്ട് വരാറില്ലെന്നും, അമ്മയ്ക്ക് അമ്മയുടെതായ ജീവിതമുണ്ടെന്നും താരം പറയുന്നു.

‘എന്റെ സേഫ്റ്റി നോക്കാന്‍ ഞാന്‍ മതി, പിന്നെ എനിക്ക് സഹായത്തിനു ഒരാളുണ്ട് മുരുകന്‍ ചേട്ടന്‍, എന്റെ അമ്മ ഒരു പാവം അമ്മയാണ്, അമ്മയെ സെറ്റില്‍ കൊണ്ട് വന്നു കൂട്ടിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംയുക്ത മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button