ഹിന്ദി ഗാനങ്ങളുടെ ട്യൂണുകള്‍ കടം കൊണ്ട് മലയാളത്തില്‍ അവതരിപ്പിക്കുക എന്നത് സംവിധായകന്‍ പ്രിയദര്‍ശന്റെ സ്ഥിരം രീതിയാണ്. ഇതിന്റെ പേരില്‍ ഔസേപ്പച്ചനെ പോലെയുള്ള സംഗീത സംവിധാകരുമായി പ്രിയദര്‍ശന് മുഖം കറുത്ത് സംസാരിക്കേണ്ടി വരെ വന്നിട്ടുണ്ട്.
ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന സിനിമയുടെ കമ്പോസിംഗ് സമയത്ത് മ്യൂസിക് ഡയറക്ടര്‍ കണ്ണൂര്‍ രാജന്റെ അടുത്ത് ഒരു പ്രധാന ഹിന്ദി ഗാനത്തിന്റെ ട്യൂണില്‍ ഒരു പാട്ട് കമ്പോസ് ചെയ്യണമെന്നായിരുന്നു പ്രിയന്റെ നിര്‍ദ്ദേശം, ആ ഗാനമായിരുന്നു ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘തുമ്പപ്പൂ കാറ്റില്‍ താനെ ഊഞ്ഞാലാടി’, പിന്നാലെ സംവിധായകന്‍ ആലപ്പി അഷ്റഫും ഒരു സൂപ്പര്‍ ഹിറ്റ് ഹിന്ദി ഗാനത്തിന്റെ വരികള്‍ മൂളി, അതും മറ്റൊരു ഗാനമായി ചിത്രത്തില്‍ പിറവി കൊണ്ടു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍’ എന്ന ഗാനമായിരുന്നു അത്, ചിത്രത്തില്‍ മറ്റൊരു ക്ലാസിക് ഗാനമാണ് അവശേഷിച്ചത്, ഇതെങ്കിലും സ്വതന്ത്രമായി തനിക്ക് വിട്ടു തരണമെന്നായിരുന്നു കണ്ണൂര്‍ രാജന്റെ അപേക്ഷ.
Post Your Comments