CinemaGeneralLatest NewsMollywoodNEWS

ആ മോഹന്‍ലാല്‍ ചിത്രം ഏറ്റെടുക്കാന്‍ വിതരണക്കാര്‍ തയ്യാറായില്ല!!

മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലിന്റെ ഒരു ചിത്രം വിതരണക്കാര്‍ പോലും ഏറ്റെടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ വിജയം സമ്മാനിച്ച ആ ചിത്രമാണ് മോഹന്‍ലാലിനെ താര രാജാവ് ആക്കിയത്. ആ ചിത്രത്തിന്‍റെ പേര് രാജാവിന്റെ മകന്‍.

കണ്ണീര്‍ നനവുകളുള്ള ഗ്രാമീണ കഥകളുമായി മോഹന്‍ലാല്‍ മുന്നേറുന്ന സമയത്താണ് തമ്പി കണ്ണന്താനം മോഹന്‍ലാലിനെ നായകനാക്കി അധോലോക നായകന്‍റെ ജീവിതം പറഞ്ഞ രാജാവിന്റെ മകന്‍ അണിയിച്ചൊരുക്കിയത്. ഡെന്നീസ് ജോസഫിന്‍റെ രചനയില്‍ ഒരുങ്ങിയ ഈ ചിത്രത്തിന്‍റെ പിന്നാമ്പുറക്കഥയിങ്ങനെ.. തമ്പി കണ്ണന്താനം മുന്‍പ് ചെയ്ത 3ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സംവിധായകന്‍ ജോഷിയാണ് രചയിതാവ് ഡെന്നീസ് ജോസഫിനോട് തമ്പിക്കണ്ണന്താനത്തിന് ഒരു തിരക്കഥ കൊടുത്ത് സഹായിക്കാന്‍ ആവശ്യപ്പെടുന്നത്.

മമ്മൂട്ടിയെ നായകനാക്കി കൊണ്ടുള്ള ഒരു അധോലോക കഥയായിരുന്നു ഡെന്നീസ് തമ്പിയോട് പറഞ്ഞത് .പക്ഷേ, മമ്മൂട്ടി ചിത്രം നിരസിച്ചു. അങ്ങനെ ചിത്രം മോഹന്‍ലാലിലേയ്ക്ക് എത്തി. എന്നാല്‍ അക്കാലത്ത് കുടുംബ മനസുകളെ കീഴടക്കിയ മോഹന്‍ലാലിന്റെ കോമഡിയല്ലാത്ത ഒരു ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിനെ കിട്ടിയില്ല. ഒടുവില്‍ ,തന്‍റെ ഭൂരിഭാഗം സ്വത്തും വിറ്റ് സംവിധായകന്‍ തന്നെ ചിത്രം നിര്‍മ്മിച്ചു.പക്ഷേ, രാജാവിന്‍റെ മകന്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും വിതരണത്തിന് എടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല .അവിടെയും സംവിധായകന്‍ ജോഷിയായിരുന്നു തമ്പിയുടെ രക്ഷക്കെത്തിയത് .

‘ജൂബിലി’ പിക്ചേഴ്സ് ജോയിയെക്കൊണ്ട് ജോഷി രാജാവിന്‍റെ മകന്‍ വിതരണം നടത്തിച്ചു .1986 ജൂലൈ 17-ന് റിലീസ് ചെയ്ത ‘രാജാവിന്‍റെ മകന്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ ചരിത്രസിനിമയായി മാറുകയായിരുന്നു

കടപ്പാട് : മെട്രോമാറ്റിനി

shortlink

Related Articles

Post Your Comments


Back to top button