വാപ്പയുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നില്‍ കീഴ്പ്പെട്ട കുട്ടിയായ മമ്മൂട്ടിയെക്കുറിച്ചാണ് ദുല്‍ഖറിന്റെ സ്നേഹനിധിയായ വാപ്പയുടെ തുറന്നു പറച്ചില്. എനിക്ക് മറ്റുള്ളവര്‍ നല്കുന്ന ബഹുമാനം വാപ്പയുടെ വിയര്‍പ്പാണ്. പിതാവ് ഉള്ളപ്പോള്‍ ഒരുവന് മകനാണ് പിതാവ് നഷ്ടമായാല്‍ പിന്നെ നമ്മള് മകനല്ല, മമ്മൂട്ടി ഏറെ വൈകാരികതയോടെ പറയുന്നു.
കുട്ടിക്കാലത്തെ എന്റെ ഹീറോ വാപ്പയായിരുന്നു. കലാരംഗത്തേക്കുള്ള തന്റെ ആദ്യ ചുവടുവയ്പ്പില്‍ വാപ്പയുടെ സാന്നിധ്യം ഏറെ പ്രസക്തമായിരുന്നു.
കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടാബ്ലോയില്‍ പട്ടാളക്കാരനായി നില്ക്കാന് എനിക്കൊരു കാവി യൂണിഫോം വേണം. വാപ്പ അത് സ്കൂളിലേക്ക് കൊണ്ട് തരാമെന്ന് ഏറ്റു. ഏറെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാപ്പയെ കാണുന്നില്ല, വൈകിട്ട് ഏഴുമണിക്കാണ് പ്രോഗ്രാം. ആറരയായപ്പോള്‍ വാപ്പ സ്കൂളിലെത്തി. അദ്ദേഹം ഓടുകയായിരുന്നു. യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യില്‍ തരുമ്പോള്‍ അദ്ദേഹം വല്ലാതെ വിയര്‍ത്തിരുന്നു.’
Post Your Comments