സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മനംമടുത്ത് ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടി കവിത കൗഷിക്ക്. മോര്‍ഫ് ചെയ്ത നഗ്നചിത്രം തന്റെ ടൈംലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിത ഫേസ്ബുക്കില്‍ നിന്ന് പടിയിറങ്ങിയത്.
മനുഷ്യന്റെ സമയം കളയുന്ന ‘രാക്ഷസന്’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു താരം ഫേസ്ബുക്കിന്റെ വാതില്‍ കൊട്ടിയടച്ചത്.
തന്നോട് സംസാരിക്കാന്‍ ആഗ്രഹമുള്ള സുഹൃത്തുക്കള്‍ക്ക് വീട്ടിലേക്ക് വരാം. ഫേസ്ബുക്കില്‍ അനാവശ്യമായി കാണുന്ന വീഡിയോകളും ഫോട്ടോസും തന്നെ അസ്വസ്ഥപ്പെടുത്താറുണ്ടെന്നും താരം പറയുന്നു.
Post Your Comments