BollywoodCinemaGeneralLatest News

തന്റെ മധുവിധു യാത്രയില്‍ കടന്നുവന്ന ‘വില്ലനെ’ക്കുറിച്ച് നടി കാജോള്‍

അഞ്ചുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് നടി കാജോള്‍ അജയ് ദേവ്ഗണു നുമായി വിവാഹിതയാകുന്നത്. ഇരുകുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലൂടെ 1999 ല്‍ ഇരുവരും വിവാഹിതരായി.

വിവാഹത്തിനു മുന്‍പേ താന്‍ ഒരു നീണ്ട മധുവിധുയാത്ര പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ടു മാസത്തെ ആ യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കാജോള്‍. കല്യാണത്തിനു മുന്പ് തന്നെ ഈ ലോകം മുഴുവന്‍ ചുറ്റിക്കാണണമെന്ന ആഗ്രഹം കാജോള്‍ അജയ്നെ അറിയിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ രണ്ടു മാസത്തെ മധുവിധുയാത്ര ആരംഭിച്ചു. ഓസ്ട്രേലിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേയ്ക്കും അവിടെ നിന്നും ലാസ് വേഗാസിലേക്കും പോയി. എന്നാല്‍ നാല്‍പ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. അതിനെക്കുറിച്ച് കാജോള്‍ പറയുന്നതിങ്ങനെ…

”ഒരുദിവസം രാവിലെ എണീറ്റ് അദ്ദേഹം പറഞ്ഞു നല്ല പനിയും തലവേദനയുമുണ്ടെന്ന്. ഞാന്‍ മരുന്നു നല്‍കാമെന്നും പറഞ്ഞിട്ടും അദ്ദേഹം സുഖമില്ലെന്നു പറഞ്ഞുകൊണ്ടേയിരുന്നു. കൂടാതെ നമുക്ക് വീട്ടില്‍ പോകാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആ തലവേദന തങ്ങളുടെ മധുവിധുവില്‍ വില്ലനായി”

shortlink

Related Articles

Post Your Comments


Back to top button