
സൂപ്പര്‍ താരം മോഹന്‍ലാലിന് മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ പേരെടുത്ത നടനായിരുന്നു ശങ്കര്‍, എന്നാല്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ താര പദവിയോടെ ശങ്കര്‍ പതിയെ പതിയെ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ശങ്കറിനു എന്ത് കൊണ്ട് സിനിമയില്‍ ഏറെക്കാലം നിലനില്ക്കാനായില്ല എന്ന് വ്യക്തമാക്കുകയാണ് ഭാഗ്യലക്ഷ്മി.
ഡബ്ബിംഗ് ചെയ്യുന്ന ഒരു നടന്മാര്ക്കും സിനിമയില്‍ വലിയ ഭാവി ഉണ്ടാകില്ല. ശങ്കറിനും, റഹ്മാനുമൊക്കെ സംഭവിച്ചതും അതാണ്. റഹ്മാനും ശങ്കറിനുമൊക്കെ ശബ്ദം കൊടുത്തിരുന്നവര്‍ അവര്‍ക്ക് മാത്രമായിരുന്നില്ല ശബ്ദം നല്‍കിയിരുന്നത്, അതാണ് ഇരുവരെയും വലിയ ഒരു താരപദവിയിലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമായി നിന്നത്.
‘ഞാനും പല നടിമാര്‍ക്ക് ശബ്ദം കൊടുക്കുന്ന വ്യക്തിയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ശബ്ദത്തിനു പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതിയുണ്ട്, അത് താരപരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അവരെ സഹായിക്കുകയും ചെയ്തു.’- ഒരു പ്രമുഖ ചാനല്‍ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
Post Your Comments