GeneralMollywoodNEWS

‘മദ്യവും പെണ്ണും’: ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തല്‍ ഇവര്‍ക്കെതിരെ!

മദ്യവും, മഹിളയുമില്ലാത്ത സിനിമാ പാര്‍ട്ടികള്‍ വിരളമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പെണ്ണിനെ മാറ്റി നിര്‍ത്താം, പക്ഷെ മദ്യമില്ലാത്ത സിനിമാ സദസ്സുകള്‍ എവിടെയും കാണാന്‍ കഴിയില്ലെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു ദേവരാജന്‍ മാസ്റ്ററോ, ദക്ഷിണാ മൂര്‍ത്തിയോ ഒന്നും കഴിക്കുന്നവരായിരുന്നില്ല, അത് കൊണ്ട് തന്നെ എന്റെ ചങ്ങാത്തം അവരുമായിട്ടായിരുന്നു. ഒരു പ്രമുഖ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.

താന്‍ സിനിമയില്‍ ഏകാകിയായി മാറിയതിന്റെ ഇരു പ്രധാന കാരണം മദ്യമായിരുന്നുവെന്നും, മദ്യം വിളമ്പാത്ത സദസ്സുകള്‍ വിരളമായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തുന്നു.ഇങ്ങനെ പറയുന്നതില്‍ ഒരുപാടു വിഷമമുണ്ടെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു, 

അത്തരം കൂട്ടുകെട്ടുകളില്‍ നിന്ന് താന്‍ മാറി നടന്നതിനാല്‍ പലരും തന്നെ അഹങ്കരിയാക്കി, അന്നത്തെ പ്രഗല്‍ഭന്മാരും പ്രമുഖന്മാരുമാണ് ഇത്തരം ലോബികളില്‍ ഉള്‍പ്പെട്ടിരുന്നത്, ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button