ഒരുകാലത്ത് തമിഴ് സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന വിഷയം ആയിരുന്നു നയൻതാര സിമ്പു പ്രണയം. പിന്നീട് ഇവർ തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നതോടെ ബന്ധം വേർപിരിഞ്ഞു. ഇരുവരും ചുംബിക്കുന്ന ചിത്രം ആണ് അന്ന് ലീക്ക് ആയത്. ഇതിന്റെ പിന്നിൽ സിമ്പു ആണെന്നും നയൻസ് ആരോപിച്ചിരുന്നു.
ഇപ്പോൾ ആ ചിത്രം പുറത്തായതിന് വിശദീകരണവും ആയി വന്നിരിക്കുകയാണ് സിമ്പു. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് സിമ്പു പറയുന്നത്. താൻ ഈ കാര്യത്തിൽ നിരപരാധി ആണ് , ആ ചിത്രങ്ങൾ എടുത്തത് ദുബായിൽ വച്ചാണ്.അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജീവിതത്തിൽ ഇതുവരെയും അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ദേഹത്തും തൊട്ടിട്ടില്ല എന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ സിമ്പു പറഞ്ഞു.
Post Your Comments