സെറ്റും മുണ്ടുമുടുത്ത തന്റെ ഏറ്റവും പുതിയ ഓണച്ചിത്രങ്ങൾ പങ്ക് വച്ച് നടി പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്ക് വച്ചത്. സാധാരണ മോഡേൺ വേഷങ്ങളിൽ എത്താറുള്ള പ്രിയ നാടൻ വേഷത്തിൽ എത്തിയതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി.
സം തിങ്ങ്സ് നെവർ ചേഞ്ച് എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ചെറിയ കരയുള്ള സെറ്റിന് ചുവപ്പുനിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പ്രിയ ധരിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാർ ലവിലെ ഒരു ഗാനത്തോടെ ആണ് പ്രിയ ലോക പ്രശസ്ത ആയത്. ഗാനത്തിൽ കണ്ണിറുക്കൽ ലോകം മുഴുവൻ വൈറൽ ആയിരുന്നു.
Post Your Comments