മലയാളത്തിലെ നിത്യഹരിത നായകന്മാരിൽ ഒരാൾ ആണ് പ്രേം നസീർ. മലയാള സിനിമയെ ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സ് വളരെ പ്രസിദ്ധം ആണ്. നസീറുമായുള്ള തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയാണ് തിരക്കഥാകൃത്തായ ബാലു കിരിയത്ത്.
“നസീറിന്റെ മകൻ ഷാനവാസിന്റെ കല്യാണം നടക്കുകയാണ്. നല്ല ജനത്തിരക്കാണ്, പല പ്രമുഖരും ഉണ്ട്. അപ്പോൾ അവിടേക്ക് വന്ന രണ്ടു പേർ പറഞ്ഞു തിരുവനന്തപുരം കോളനിയിൽ നിന്നും ആയിരകണക്കിന് ആൾക്കാർ നുഴഞ്ഞു കയറിയിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോൾ നസീർ സർ പറഞ്ഞു ഞാനൊരു നാലായിരം ബിരിയാണി കരുതിയിട്ടുണ്ട്. അത് അവർക്ക് വേണ്ടീട്ടാണ്. അവർ ടിക്കറ്റ് എടുത്ത് എന്നെ കാണാൻ വന്നത് കൊണ്ടാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. അവർ കഴിക്കാൻ മാത്രം അല്ല നമ്മളെ ഒക്കെ കാണാൻ കൂടി ആണ് വന്നത്. അവർ കഴിക്കട്ടെ.” ബാലു പറയുന്നു.
ഇങ്ങനെയുള്ള നല്ല മനുഷ്യൻ ആണ് നസീർ എന്നും ഒരിക്കൽ വാങ്ങിയ ഡേറ്റിനേക്കാൾ മുന്നേ പടം തീർന്നത് കൊണ്ട് ബാക്കി വന്ന കാശ് തിരിച്ചു തന്നതും പഠിക്കാൻ കഴിയാതെ ഇരുന്ന പെൺകുട്ടിയെ എംബിബിഎസ് പഠിപ്പിച്ചതും ബാലു കിരിയത്ത് ഓർക്കുന്നു.
Post Your Comments