വലിയ മോഹവുമായി ചെറുപ്രായത്തില്‍ തന്നെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സംവിധായകനാണ് പ്രിയദര്ശന്. ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനായി പ്രിയദര്ശന് വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് പ്രിയദര്ശന് സിനിമയോട് ഒരിക്കലും അവസാനിക്കാത്ത പാഷനുള്ളത് കൊണ്ടാണ്.
പ്രിയദര്ശന് ആദ്യമായി തിരക്കഥ എഴുതിയ ‘അഗ്നിനിലാവ്’ എന്ന ചിത്രം നടന് എം.ജി സോമനെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാനായിരുന്നു പ്രിയദര്‍ശന്റെയും, സുഹൃത്തുക്കളുടെയും ആഗ്രഹം. എന്നാല്‍ തിരക്കഥ വായിച്ച ശേഷം എം.ജി സോമന് ഇമ്മാതിരി തിരക്കഥ എഴുതരുതെന്ന് പ്രിയദര്‍ശനും ടീമിനും താക്കീത് നനല്‍കി, അങ്ങനെ പ്രിയദര്‍ശന്റെ ആദ്യ രചന മലയാളത്തിലെ പ്രമുഖ നടന് തിരസ്കരിച്ചതോടെ സിനിമയിലെ തന്റെ ആദ്യ ശ്രമത്തിനു മങ്ങലേല്‍ക്കുകയും ചെയ്തു. സീരിയസ് മൂഡിലുള്ള രചനയില്‍ നിന്ന് പിന്നീടു പ്രിയന് കോമഡി ട്രാക്കിലേക്ക് വഴിമാറുകയായിരുന്നു.
Post Your Comments