മലയാളത്തിന്റെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മംമ്ത. മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെയ്ക്കെത്തിയ താരം ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചു ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് താരം ചികിത്സയ്ക്ക് വേണ്ടി സിനിമയില്‍ നിന്നും മാറി നിന്നത്. രോഗം വിട്ടുമാറിയതിനെ തുടര്‍ന്ന് വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയ മംമ്തയെ വീണ്ടും ക്യാന്‍സര്‍ പിടിമുറുക്കി. എന്നാല്‍ മനക്കരുത്തു കൊണ്ട് രോഗത്തെ തോല്‍പ്പിച്ചുകൊണ്ട് തിരിച്ചെത്തുകയാണ് താരം.കുട്ടിക്കാലത്തു തന്നെ തനിക്ക് അസുഖം വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെന്ന് മംമ്ത ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലില്‍ നാഡീ ജോത്സ്യത്തിലൂടെ ഒരു വ്യക്തിയുടെ ജന്മരഹസ്യങ്ങള്‍ പറയാറുണ്ട്. അമ്മയുടെ കൈരേഖ ഞങ്ങള്‍ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല അവിടെ നിന്ന് കണ്ടെത്തി. അവര്‍ പ്രവചനങ്ങളെല്ലാം കാസെറ്റുകളിലായി അയച്ചു തന്നു. അതില്‍ അമ്മയെ സംബന്ധിക്കുന്ന ജീവിത രഹസ്യങ്ങള്‍ അവര്‍ പറഞ്ഞിരുന്നു. ഗര്‍ഭം അലസുന്നതടക്കമുള്ള കാര്യങ്ങള്‍ അതിലുണ്ടായിരുന്നു. അമ്മയുടെ രോഗം ആധുനിക ചികിത്സകളിലൂടെ മാറുമെന്നും പ്രവചിച്ചിരുന്നു. കൂടാതെ അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരുമെന്ന് അതില്‍ സൂചിപ്പിച്ചിരുന്നു. ഇത് കേട്ടു അമ്മ പൊട്ടിക്കരഞ്ഞുവെന്നും താരം പങ്കുവയ്ക്കുന്നു.
Post Your Comments