
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടൻ ആണ് ഹരിശ്രീ അശോകൻ. ചെയ്ത പല വേഷങ്ങളും ഇന്നും മായാതെ പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്നു. ഒരു കാലത്ത് നായകന്റെ എർത്തായി ഹരിശ്രീ അശോകൻ ഉണ്ടേൽ കോമഡിക്ക് പഞ്ഞമില്ല എന്ന് വരെ പ്രേക്ഷകർ പറഞ്ഞിരുന്നു. എല്ലാ മുഖ്യധാരാ നായകന്മാരോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ മറ്റൊരു മേഖലയിൽ കൂടി തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. സംവിധാന രംഗത്തേക്ക് ആണ് ഹരിശ്രീ അശോകൻ കാലെടുത്തു വയ്ക്കുന്നത്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയുന്നത്. രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
Post Your Comments