CinemaGeneralMollywood

ആ മമ്മൂട്ടി ചിത്രം മഞ്ജുവിനു നഷ്ടമാകാന്‍ കാരണം ദിലീപ്? സംവിധായകന്റെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത് തിരക്കുള്ള താരമായി മാറിയ സമയത്താണ് നടി മഞ്ജുവാര്യര്‍ സിനിമ ഉപേക്ഷിച്ചത്. നടന്‍ ദിലീപുമായുള്ള പ്രണയവും വിവാഹവും മൂലമാണ് മഞ്ജുവാര്യര്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്. വീണ്ടും അഭിനയലോകത്തെയ്ക്ക് തിരിച്ചെത്തിയ താരം കൈനിറയെ സിനിമയുമായി മുന്നേറുകയാണ്.

മോഹന്‍ലാല്‍ അടക്കം സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മഞ്ജു മമ്മൂട്ടിയ്ക്കൊപ്പം ഇതുവരെയും അഭിനയിച്ചിട്ടില്ല. ആ ഒരു ഭാഗ്യത്തിനായി താന്‍ കാത്തിരിക്കുന്നതായി പലപ്പോഴും താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മഞ്ജുവിനു മമ്മൂട്ടിയുടെ നായികയാവാന്‍ ഒരിക്കല്‍ ക്ഷണം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ സംവിധായകന്‍ ലാൽ ജോസ് .

ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. അതിനു കാരണം നടന്‍ ദിലീപുമായുള്ള പ്രണയമായിരുന്നു.

ആ സമയത്ത് മഞ്ജു കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ദിലീപ് മ‍ഞ്ജു പ്രണയം വലിയ ചര്‍ച്ചയായ സമയമായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു. ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റിൽ ദിലീപ് എത്തുന്നത്. കമൽ സാറിന്റെ ചിത്രമായതു കൊണ്ട് തന്നെ ദിലീപിന് ആ സെറ്റിൽ വരാൻ പൂർണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ആരും ദിലീപിനെ തടയാൻ ചെയ്യില്ലെന്നും അറിയാമായിരുന്നു. അത്തരം ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നത് കൊണ്ട് ഒരു മറവത്തൂര്‍ കനവില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. മഞ്ജുവാര്യര്‍ക്ക് പകരമായി ദിവ്യ ഉണ്ണി മമ്മൂട്ടിയുടെ ചിത്രത്തിൽ എത്തി.

read also:“ബിഗ്‌ബോസിൽ നിന്നും ഞാൻ എന്ത് ഉദ്ദേശിച്ചോ അതെനിക്ക് ലഭിച്ചു” പരിപാടിയിൽ നിന്നും പുറത്തായതിന് ശേഷം രഞ്ജിനിയുടെ പ്രതികരണം

shortlink

Related Articles

Post Your Comments


Back to top button