![](/movie/wp-content/uploads/2018/05/MOHANLAL-PIC.png)
ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്, എന്നാല്‍ ഒടുവിലായി മോഹന്‍ലാലിന്‍റെ അഭിനയത്തെ പിന്തള്ളുകയായിരുന്നു അവര്‍, മോഹന്‍ലാലിന് ദേശീയ പുരസ്കാരം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ജൂറികളുടെ മലക്കം മറിച്ചില്‍.
മോഹന്‍ലാലിന് അവാര്‍ഡ് നല്‍കാതിരുന്നതിന്റെ കാരണമായി അവര്‍ പറഞ്ഞത്. വളരെ പരിമിതമായ സീനുകളില്‍ മാത്രമേ മോഹന്‍ലാല്‍ ആ സിനിമയില്‍ ഉള്ളൂവെന്നും, അനുപം ഖേറിലൂടെയാണ് പ്രണയത്തിന്റെ പ്രയാണമെന്നുമായിരുന്നു ജൂറികളുടെ വിലയിരുത്തല്‍, ഇതോടെ മോഹന്‍ലാലിന് ഏറെ അര്‍ഹിച്ചിരുന്ന ദേശീയ പുരസ്കാരം നഷ്ടമാകുകയും ചെയ്തു.
ഒരാളുടെ അഭിനയം മനസിലാക്കാന്‍ ഒരു നടന്‍ ഒരു സെക്കന്റ് ക്യാമറയെ അഭിമുഖീകരിച്ചാല്‍ മതിയെന്നും, ഒന്നോ രണ്ടോ സീനില്‍ പ്രത്യക്ഷപ്പെട്ടവര്‍ക്ക് ഓസ്കാര്‍ അവാര്‍ഡ് വരെ ലഭിച്ചിട്ടുണ്ടെന്നും സംവിധായകനായ ബ്ലെസ്സി അന്ന് മോഹന്‍ലാലിന്‍റെ അവാര്‍ഡ് നിഷേധത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Post Your Comments