പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ബോളിവുഡ് നായികയും മോഡലുമായ ലിസ ഹൈഡന്. താരം തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങള്‍ക്ക് ലഭിച്ചത് അശ്ലീല കമന്റ് ആണെന്ന് ലിസ വെളിപ്പെടുത്തുന്നു. കുട്ടിയെ മുലയൂട്ടിയതിന് ചിലര്‍ തന്നെ പശുവുമായി താരതമ്യം ചെയ്തെന്നാണ് താരം പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലിസ ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. മുല കൊടുക്കുന്ന ചിത്രത്തിന് കുഞ്ഞിന് ഇങ്ങനെ പാലുകൊടുക്കാന്‍ ഞാനൊരു പശു അല്ല എന്നാണ് ചിലരുടെ കമന്റ് എന്നും താരം പറയുന്നു.
പൊതുയിടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കാന്‍ മടിക്കുന്ന അമ്മമാരോട് കുഞ്ഞിന് മുലപ്പാല്‍ നല്കുന്നതുകൊണ്ട് അമ്മയുടെ ആരോഗ്യവും മികച്ചതാകുമെന്നു ലിസ പറയുന്നു. കുഞ്ഞിന് നാലു മാസം മാത്രം പ്രായമായപ്പോള്‍ പലരും തന്നോട് ചോദിച്ചത് ഇപ്പോഴും കുഞ്ഞിന് പാലുകൊടുക്കുന്നുണ്ടോ എന്നാണ്. ഈ ചോദ്യം തന്നെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് ലിസ പറയുന്നത്.
Post Your Comments