സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ജിത്തു ജോസഫ് ഒരുക്കിയ ആദി വന്‍ വിജയമായിരുന്നു. ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനാവുകയാണ് പ്രണവ്. എന്നാല്‍ ആദ്യ ചിത്രത്തിന്റെ വിജയത്തോടെ ആദി പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് ഗോസിപ്പ്.
രണ്ടു കോടിയാണ് പ്രണവിന്റെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പ്രണവ് തന്നെ തുറന്നു പറയുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു പ്രണവ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ചേട്ടാ രണ്ടു കോടിയുണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ പ്രണവ് എനിക്ക് ആരും രണ്ടു കോടി രൂപ തരാന്‍ തയ്യാറാകില്ലെന്നും പറയുന്നു. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായികൊണ്ടിരിക്കും അവര്‍ എന്ത് വേണമെങ്കിലും പ്രചരിപ്പിച്ചോട്ടെ . ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. അഭിമുഖത്തില്‍ പ്രണവ് പറഞ്ഞു.
Post Your Comments